Madrasa Registration

നിയമാവലി

1. മദ്‌റസ പ്രസ്ഥാനത്തെ വ്യവസ്ഥാപിതവും സജീവവുമാക്കാനുള്ള പരിശ്രമമാണ് ദീനിയാത്ത്. അതിനാല്‍ മദ്‌റസ നടത്തിപ്പുമായി ബന്ധപ്പെട്ട് നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ മദ്‌റസ മാനേജ്‌മെന്റ് ബാധ്യസ്ഥരാണ്.

2. മദ്‌റസ മാനേജ്‌മെന്റ് അംഗങ്ങളും ഉസ്താദുമാരും ദീനിയാത്ത് ബേസിക് ട്രെയിനിങ്ങിലും തുടര്‍ന്ന് നടത്തപ്പെടുന്ന എല്ലാ ട്രെയിനിങ്ങുകളിലും പങ്കെടുക്കേണ്ടതാണ്.

3. മദ്‌റസക്ക് ആവശ്യമായ സ്ഥലവും മറ്റ് സൗകര്യങ്ങളും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ദീനിയാത്ത് നിര്‍ദ്ദേശിക്കുന്ന മതിയായ യോഗ്യതയുള്ള ഉസ്താദുമാരെയും രജിസ്‌ട്രേഷന് അപേക്ഷിച്ചു ഒരുമാസത്തിനകം തയ്യാറാക്കേണ്ടതാണ്.

4. 8 വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിന് വനിതാ മുഅല്ലിമകളെ നിശ്ചയിക്കേണ്ടതാണ്.

5. ദീനിയാത്ത് കേരള സെന്ററില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെടുന്ന അക്കാദമിക് കലണ്ടര്‍ അനുസരിച്ച് അധ്യായന വര്‍ഷം ക്രമീകരിക്കേണ്ടതാണ്.

6. പൊതു പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കേണ്ടതാണ്.

7. നിലവാര വര്‍ദ്ധനവിനായി കൃത്യമായ ഇടവേളകളില്‍ സെന്റര്‍ മുആവിന്‍ മദ്‌റസയില്‍ സന്ദര്‍ശനം നടത്തുന്നതാണ്. അദ്ദേഹത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും മദ്‌റസയുടെ നിലവാര പരിശോധനയ്ക്ക് പൂര്‍ണമായി സഹകരിക്കുകയും ചെയ്യേണ്ടതാണ്.

8. ഓരോ വിദ്യാര്‍ഥിക്കും നിര്‍ദ്ദേശിക്കുന്ന അളവില്‍ സെന്റര്‍ ഫീസ്, പരീക്ഷ ഫീസുകള്‍ എന്നിവ സെന്ററില്‍ അടയ്‌ക്കേണ്ടതാണ്.

9. ദീനിയാത്ത് എഡ്യുക്കേഷണല്‍ ബോര്‍ഡും മദ്‌റസകളും തമ്മില്‍ അക്കാദമികമായ സഹകരണം മാത്രമായിരിക്കും. മദ്‌റസ മാനേജ്‌മെന്റിന്റെയും ട്രസ്റ്റിന്റെയും മറ്റു പ്രവര്‍ത്തന മേഖലകളിലും ആഭ്യന്തര കാര്യങ്ങളിലും ബോര്‍ഡിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.